Things to consider when planning a bathroom

Bathroom renovation


Things to consider when planning a bathroom


Bathroom renovation
Bathroom renovation

ചെലവ് ചുരുക്കാനും കാര്യക്ഷമത കൂട്ടാനും ഏറ്റവും നല്ലത് പണിക്കുമുമ്പേ ഒരു പ്ലംബിങ് ലേ ഔട്ട് തയാറാക്കലാണ്. എൻജിനീയർ-ആർകിടെക്ട് ആണ് നിർമാണചുമതലങ്കിൽ അവർ, വീട്ടുടമയുടെ ആവശ്യങ്ങളും ബജറ്റും ചോദിച്ചറിഞ്ഞ് കൃത്യമായി പ്ലംബിങ് ലേഔട്ട് തയാറാക്കിയിരിക്കും. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ചെലവുകുറക്കാൻ ഇതേറെ ഉപകാരപ്പെടും. ഉപയോഗിക്കുന്നത് ബ്രാൻഡഡ് ഉൽപന്നങ്ങളാണെങ്കിൽ വില 40 ശതമാനം വരെ കൂടുമെങ്കിലും ഗുണമേന്മയും കൂടും. രണ്ടുരൂപത്തിലാണ് പൈപ്പുകൾ ഇടുന്നത്. പൈപ്പുകൾ ചുമരിനുള്ളിലാക്കിയും പുറത്തുകൂടെയും. കെട്ടിടത്തിനകത്ത് കൺസീൽഡും പുറത്ത് എക്സ്പോസ്ഡും ആണ് സാധാരണ ചെയ്തവരാറുള്ളത്. കൺസീൽഡിന് ഇത്തിരി ചെലവു കൂടും.

ബാത്റൂമുകളുടെ വലുപ്പവും നിർമാണച്ചെലവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. ചെറുതിന് സ്വാഭാവികമായും ചെലവ് നന്നായി കുറയും. ടൈൽസ് ഉപയോഗം മുതൽ പൈപ്പുകളുടെ നീളം വരെ ബാത്റൂമിന്റെ വലുപ്പവുമായി ബന്ധപ്പെട്ടാണുള്ളത്. ചെറിയ ബാത്‌റൂമാണെങ്കിൽ മൂവിങ് സ്പേസ് പരമാവധി കിട്ടത്തക്കവിധമുള്ള സാനിറ്ററി ആയിരിക്കണം ഉപയോഗിക്കേണ്ടത്. വാൾ മൗണ്ടിങ് (ചുവരിൽ ഉറപ്പിക്കാവുന്ന) ക്ലോസറ്റ് ഇതിൽ പ്രധാനമാണ്. സ്ഥലനഷ്ടം കുറവ്, തറ വൃത്തിയാക്കാൻ എളുപ്പം എന്നിവ അനുകൂല ഘടകമാണ്. ക്ലോസറ്റും ഫ്ലഷും ഒറ്റ യൂനിറ്റായിട്ടുള്ള മോഡലുകൾ വെള്ളത്തിലെ അഴുക്കടിയുന്നത് കുറവുള്ള ഇനമാണ്. കൺസീൽഡ് ഫ്ലഷ് ടാങ്ക് ചുമരിനുള്ളിലുറപ്പിക്കുന്നതാണ്. ഫ്ലഷ് ബട്ടൻ മാത്രമാകും പുറത്ത്. സ്ഥലലാഭം തന്നെ പ്രധാന നേട്ടം. ബാത്റൂം ഫിറ്റിങ്സിൽ സെൻസറുകൾ വരെ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ആളനക്കത്തിനനുസരിച്ച് തനിയെ ഫ്ലഷ് ചെയ്യുന്നതും കൈ വീശിയാൽ ഫ്ലഷ് പ്രവർത്തിക്കുന്നതുമെലാം സെൻസറുകളുടെ സഹായത്താലാണ്. എൽ.ഇ.ഡി വിളക്കകളുടെ സാധ്യതയും പല വിധത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. മഴയിലെ കുളി, പാട്ടുകേട്ട് കുളി, ബാത്ത്ടബിൽ കളി തടങ്ങി കുളിയുടെ വിവിധ സാധ്യതകളെ പരിചയപ്പെടുത്തി പ്രമുഖ കമ്പനികളെല്ലാം മത്സരത്തിലാണ്.

ചെലവ് ചുരുക്കാൻ

  • രണ്ടുനില വീടാണെങ്കിൽ താഴത്തെ ബാത്റൂമിനു നേരെ മുകളിൽ രണ്ടാംനിലയിലെ ബാത്റൂം വരണം. അതിന് മുകളിൽ ടെറസിൽ വാട്ടർ ടാങ്കാവാം. ഇതുവഴി പൈപ്പുകൾ കുറക്കാം. അടുക്കള,ബാത്റൂം , സെപ്റ്റിക് ടാങ്ക്, സോക് പിറ്റ് എന്നിവ അടുത്തുവരുന്ന രീതിയിലാകണം രൂപകൽപന.
  • ബാത്റൂമിൽ ക്ലോസറ്റ്, വാഷ്ബേസിൻ, ഷവർ എന്നിവ ഒരേ ചുമരിലോ അടുത്തടുത്തോ വന്നാൽ പൈപ്പ് കുറച്ചുമതി. പൈപ്പ് പി.വി.സി ആണ് നല്ലത്. ജി. വേണ്ട. കനക്കുറവ്, ഈട് കൂടുതൽ, വിവിധ മോഡലുകൾ, വിലയിലെ വ്യത്യാസം, വിലക്കുറവ് എന്നിവയെല്ലാം പി.വി.സിക്കാണ്. ജി. പൈപ്പ് തുരുമ്പടുക്കാനും ചോർച്ചക്കും സാധ്യത കൂടുതലാണ്. ചെലവും ഏറും. ഹീറ്ററുമായി കണക്ട് ചെയ്യാൻ ചെമ്പുകൊണ്ട് ഇൻസുലേറ്റ് ചെയ്ത സി.പി.വി.സി പൈപ്പുകൾ വിപണിയിലുണ്ട്.
  • വീടിനുവേണ്ട അത്യാവശ്യ സാധനങ്ങളിലൊന്ന് വാട്ടർ ടാങ്കാണ്. ഒരംഗത്തിന് പ്രതിദിനം 200 ലിറ്റർ വെള്ളം വേണ്ടിവരും. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ടാങ്കിന്റെ സംഭരണശേഷി നിർണയിക്കാം. ഉപയോഗിക്കാനും വൃത്തിയാക്കാനും ചോർച്ച സാധ്യതക്കുറവും പരിഗണിച്ച് റെഡിമേഡ് പി.വി.സി ടാങ്കുകൾക്കാണ് സ്വീകാര്യത. ഏതളവിലുള്ളതും വിപണിയിൽ ലഭ്യമാണ്.